ഫിഫയുടെ നടപടികൾ വഴങ്ങേണ്ടി വരുമെന്ന ഭീഷണിക്ക് വഴങ്ങിയ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തർ ലോകകപ്പിൽ വൺ ലവ് ആം ബാൻഡ് അണിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി. ഇറാനെതിരായ ലോകകപ്പ് മത്സരത്തിൽ LGBTQ+ കമ്മ്യൂണിറ്റിയെ പിന്തുണച്ച് OneLove ആംബാൻഡ് ധരിക്കാൻ ആയിരുന്നു ഇംഗ്ലണ്ട് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ആ തീരുമാനത്തിൽ നിന്ന് പിൻവലിഞ്ഞതായി ഇംഗ്ലണ്ട് ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ത്രീ ലയൺസ് ക്യാപ്റ്റൻ ഹാരി കെയ്ൻ ആയിരുന്നു ഈ ആം ബാൻഡ് അണിയേണ്ടിയിരുന്നത്. അങ്ങനെ അണിഞ്ഞാൽ കളി തുടങ്ങും മുമ്പ് തന്നെ ഹാറ്റി കെയ്ന് മഞ്ഞ കാർഡ് നൽകും എന്ന് ഫിഫ അറിയിച്ചിരുന്നു. സ്വവർഗ ബന്ധങ്ങൾ ക്രിമിനൽ കുറ്റമായ ഖത്തറിൽ ഇംഗ്ലണ്ട്, ജർമ്മനി, ഡെന്മാർക്ക് എന്നീ രാജ്യങ്ങൾ ആണ് വൺ ലവ് ആം ബാൻഡ് അണിയാൻ തീരുമാനിച്ചിരുന്നത്.
ഇന്ന് വൈകിട്ട് 6.30നാണ് ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള മത്സരം.