റയൽ ഉറച്ചു തന്നെ; മുന്നേറ്റത്തിലേക്ക് പുതിയ താരങ്ങൾ വേണ്ട, റൊണാൾഡോയേയും

Nihal Basheer

Picsart 22 11 21 17 15 52 212
Download the Fanport app now!
Appstore Badge
Google Play Badge 1

കരീം ബെൻസിമയുടെ തുടർച്ചയായ പരിക്കുകൾ ആശങ്ക സൃഷ്ടിക്കുന്നതിനിയിൽ, ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മുന്നേറ്റത്തിലേക്ക് പുതിയ താരങ്ങളെ എത്തിക്കേണ്ടെന്ന തീരുമാനത്തിൽ റയൽ മാഡ്രിഡ്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർകയാണ് വാർത്ത പുറത്തു വിട്ടിരിക്കുന്നത്. നിലവിൽ താരം പുരത്തിരിക്കുമ്പോൾ റോഡ്രിഗോയെ ആണ് സ്‌ട്രൈക്കർ സ്ഥാനത്ത് ആൻസലോട്ടി കാര്യമായി ആശ്രയിക്കുന്നത്. തരക്കേടില്ലാത്ത പ്രകടനം ബ്രസീലിയൻ താരം പുറത്തെടുക്കുന്നുമുണ്ട്.

20221121 171524

ബെൻസിമയുടെ ഇപ്പോഴത്തെ പരിക്കും അത്ര ഗുരുതരം അല്ലെന്നാണ് ക്ലബ്ബ് വിലയിരുത്തുന്നത്. ക്ലബ്ബ് ഫുട്ബോൾ തുടങ്ങാൻ ഇനിയും ഒരു മാസത്തിൽ കൂടുതൽ ഉണ്ടെന്നിരിക്കെ താരത്തിന് മടങ്ങി വരാനും വിശ്രമത്തിനും ആവശ്യമായ സമയവും ഉണ്ട്. നേരത്തെ ആൻസലോട്ടിയും ജനുവരിയിൽ തങ്ങൾ ആരെയും ടീമിലേക്ക് എത്തിക്കാൻ ശ്രമിക്കില്ലെന്ന് വെളിപ്പെടുത്തിയിരുന്നു.

അതേ സമയം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റയലിലേക്കുള്ള മടങ്ങി വരവ് ഇതോടെ പൂർണമായി തള്ളിക്കളഞ്ഞ സാഹചര്യമാണ് ഉള്ളത്. നേരത്തെ സീസൺ തീരുന്നത് വരെ ആറു മാസത്തേക്ക് തന്റെ സേവനം ക്രിസ്റ്റിയാനോ റയലിന് ഓഫർ ചെയ്തതായി സ്പാനിഷ് മാധ്യമമായ “സ്‌പോർട്” റിപ്പോർട്ട് ചെയ്തിരുന്നു.

റയൽ 171441

പിയേഴ്‌സ് മോർഗനുമായുള്ള അഭിമുഖത്തിന് പുറമെ താരം ലോകകപ്പിന് ശേഷം യുനൈറ്റഡിലേക്ക് മടങ്ങിയേക്കില്ല. ക്രിസ്റ്റിയാനോയുടെ കരാർ യുനൈറ്റഡ് റദ്ദാക്കിയേക്കും എന്നും സൂചനകൾ ഉണ്ട്. റയലിലേക്കുള്ള നീക്കവും പാളിയതോടെ പുതിയ തട്ടകത്തിനുള്ള താരത്തിന്റെ തിരച്ചിൽ ലോകകപ്പിന് ശേഷവും തുടർന്നേക്കും.