7 ഓവറിലേക്ക് 87 അടിച്ച് വിജയം, ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി

Newsroom

ഇംഗ്ലണ്ട്
Download the Fanport app now!
Appstore Badge
Google Play Badge 1

വെസ്റ്റിൻഡീസിന് എതിരായ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ഇംഗ്ലണ്ട് ഇന്ന് വെസ്റ്റിൻഡീസിനെ രണ്ടാം ഇന്നിങ്സിൽ 175ന് ഓളൗട്ട് ആക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി മാർക്ക് വുഡ് അഞ്ച് വിക്കറ്റ് നേടി. അറ്റ്കിൻസൺ 2 വിക്കറ്റും ക്രിസ് വോക്സ്, സ്റ്റോക്സ്, ഷൊഹൈബ് ബഷീർ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.

മാർക്ക് വൂഡ് ഇംഗ്ലണ്ട്
മാർക്ക് വുഡ് ഇന്ന് അഞ്ച് വിക്കറ്റുകൾ നേടി

57 റൺസ് എടുത്ത മിഖേൽ ലൂയിസും 55 റൺസ് എടുത്ത കാവെം ഹെഡ്ജും മാത്രമാണ് വെസ്റ്റിൻഡീസ് നിരയ തിളങ്ങിയത്. 82 റൺസ് മാത്രമെ ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടിയിരുന്നുള്ളൂ. ഇംഗ്ലണ്ട് ഇബ്ബ് ക്യാപ്റ്റൻ സ്റ്റോക്സിനെയും ഡക്കറ്റിനെയും ആണ് ഓപ്പൺ ചെയ്യിച്ചത്.

സ്റ്റോക്സ് 28 പന്തിൽ നിന്ന് 57 അടിച്ച് ഒരു വെടിക്കെട്ട് തന്നെ നടത്തി. 3 സിക്സും 9 ഫോറും സ്റ്റോക്സ് അടിച്ചു. ഡക്കറ്റ് 16 പന്തിൽ നിന്ന് 25 റൺസും അടിച്ചു. 7.2 ഓവറിലേക്ക് 87 റൺസ് അടിച്ച് 10 വിക്കറ്റ് വിജയം.

നേരത്തെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിൻഡീസ് 282 റൺസും ഇംഗ്ലണ്ട് 376 റൺസും ആയിരുന്നു എടുത്തിരുന്നത്.