ബാറ്റിംഗ് അതിവേഗം, ബൗളിംഗ് വേഗത പോര!!! മോശം ഓവര്‍ നിരക്കിനെതിരെ ഇംഗ്ലണ്ടിനെതിരെ പിഴ

ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ന്യൂസിലാണ്ടിനെതിരെ തകര്‍പ്പന്‍ വിജയം നേടാനായെങ്കിലുംം ടീമിന് തിരിച്ചടിയായി ബൗളിംഗ് പ്രകടനത്തിലെ വേഗതയില്ലായ്മ. മോശം ഓവര്‍ നിരക്ക് കാരണം ഇംഗ്ലണ്ടിനെതിരെ 40 ശതമാനം പിഴ ചുമത്തുവാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു.

ഇത് കൂടാതെ ഡബ്ല്യുടിസി പോയിന്റിൽ നിന്ന് രണ്ട് പോയിന്റ് കുറയ്ക്കുവാനും തീരുമാനിച്ചു. ഇംഗ്ലണ്ടിന്റെ ഇത്തരത്തിൽ 10 പോയിന്റാണ് ഈ ഡബ്ല്യുടിസി സൈക്കിളിൽ കുറിച്ചിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ ആഷസ് ടെസ്റ്റ് പരമ്പരയ്ക്കിടെ ബ്രിസ്ബെയിനിൽ ടീമിന് 8 പോയിന്റ് ആണ് നഷ്ടമായത്. ഈ ടെസ്റ്റിൽ രണ്ട് ഓവര്‍ കുറവായിരുന്നു ബെന്‍ സ്റ്റോക്സിന്റെ ബൗളിംഗ് സംഘം.