എച് എസ് പ്രണോയിയോട് തോറ്റ് ലക്ഷ്യസെൻ ഇന്തോനേഷ്യൻ ഓപ്പണിൽ നിന്ന് പുറത്ത്

ഇന്തോനേഷ്യൻ ഓപ്പണിൽ നിന്ന് ലക്ഷ്യസെൻ പുറത്ത്. ഇന്ന് നടന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഇന്ത്യയുടെ തന്നെ എച്ച്എസ് പ്രണോയിയോട് തോറ്റാണ് ലോക എട്ടാം നമ്പർ താരം ആയ ലക്ഷ്യ സെൻ പുറത്തായത്. അരമണിക്കൂറിലധികം നീണ്ടുനിന്ന പോരാട്ടത്തിൽ 10-21, 9-21 എന്ന സ്‌കോറിനാണ് പ്രണോയ് വിജയിച്ചത്. ഇതുവരെയുള്ള മൂന്ന് പോരാട്ടങ്ങളിൽ സെന്നിനെതിരെ പ്രണോയിയുടെ ആദ്യ വിജയമാണിത്.