സ്മൃതിയുടെ ക്യാപ്റ്റന്‍സി തുടക്കം തോല്‍വിയോടെ

- Advertisement -

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ടി20 ക്യാപ്റ്റനായുള്ള സ്മൃതി മന്ഥാനയുടെ തുടക്കം തോല്‍വിയോടെ ഇന്ത്യയെ 41 റണ്‍സിനു പരാജയപ്പെടുത്തി പരമ്പരയിലെ ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യയ്ക്ക് തങ്ങളുടെ 20 ഓവറില്‍ നിന്ന് 119/6 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു.

താമി ബ്യൂമോണ്ട് നേടിയ 62 റണ്‍സിനൊപ്പം ഹീത്തര്‍ നൈറ്റ്(20 പന്തില്‍ 40) ഡാനിയേല്‍ വയട്ട്(35) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് 160 എന്ന സ്കോറിലേക്ക് നീങ്ങിയത്. ഇന്ത്യയ്ക്കായി രാധ യാദവ് രണ്ട് വിക്കറ്റ് നേടി.

വിജയ ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. ആദ്യ നാല് വിക്കറ്റുകള്‍ 41 റണ്‍സ് നേടുന്നതിനിടെ നഷ്ടമായ ടീമിനു പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചില്ല. ദീപ്തി ശര്‍മ്മയും(22*)-ശിഖ പാണ്ഡേയും(23*) പുറത്താകാതെ നിന്നാണ് ഇന്ത്യയെ 20 ഓവറില്‍ 119 റണ്‍സിലേക്ക് എത്തിച്ചത്. അരുന്ധതി റെഡ്ഢി 18 റണ്‍സും വേദ കൃഷ്ണമൂര്‍ത്തി 15 റണ്‍സും നേടി രണ്ടക്ക സ്കോറിലേക്ക് എത്തി. ഇംഗ്ലണ്ടിനായി ലിന്‍സേ സ്മിത്തും കാത്തറിന്‍ ബ്രണ്ടും രണ്ട് വീതം വിക്കറ്റ് നേടി.

Advertisement