നിരാശ!!! ഇന്ത്യ – പാക് ഫൈനൽ ഇല്ല, ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് പോലും അവസരം നൽകാതെ ഇംഗ്ലണ്ട്

India

ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ പോര്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റ് വിജയവുമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ 168/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറിൽ  വിക്കറ്റ് നഷ്ടമില്ലാതെയാണ് ലക്ഷ്യം മറികടന്നത്.

Englandhalesbuttlerഇന്ത്യ പവര്‍പ്ലേയിൽ റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇംഗ്ലണ്ട് അതിവേഗത്തിലാണ് പവര്‍പ്ലേയിൽ റൺസ് കണ്ടെത്തിയത്. 6 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസാണ് ടീം നേടിയത്. ബട്ലറിനും ഹെയിൽസിനും മുന്നിൽ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരുത്തരവും ഇല്ലായിരുന്നു.

പത്തോവര്‍ പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് 98 റൺസാണ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത്. ഹെയിൽസ് 47 പന്തിൽ 86 റൺസ് നേടിയപ്പോള്‍ ജോസ് ബട്‍ലര്‍ 49 പന്തിൽ 80 റൺസു നേടി ഇംഗ്ലണ്ടിനെ 16 ഓവറിൽ 170 റൺസിലേക്ക് എത്തിച്ച് ഫൈനൽ സ്ഥാനം ഉറപ്പാക്കി.