രോഹിത്തിന്റെ അര്‍ദ്ധ ശതകത്തിന് ശേഷം അവസാന ഓവറുകളിൽ കത്തിക്കയറി ദിനേശ് കാര്‍ത്തിക്

വെസ്റ്റിന്‍ഡീസിനെതിരെ രോഹിത് ശര്‍മ്മയുടെയും ദിനേശ് കാര്‍ത്തിക്കിന്റെയും മികവിൽ 190 റൺസ് നേടി ഇന്ത്യ. ഇന്ന് രോഹിത്തിനൊപ്പം സൂര്യകുമാര്‍ യാദവിനെ ഓപ്പണിംഗിൽ പരീക്ഷിച്ച ഇന്ത്യയ്ക്ക് സൂര്യകുമാര്‍ യാദവ് മികച്ച തുടക്കമാണ് നൽകിയത്.

16 പന്തിൽ 24 റൺസ് നേടിയ താരം പുറത്താകുമ്പോള്‍ 4.4 ഓവറിൽ ഇന്ത്യ 44 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ ശ്രേയസ്സ് അയ്യരെയും നഷ്ടമായപ്പോള്‍ പിന്നീട് ഇന്ത്യയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകള്‍ നഷ്ടമാകുന്നതാണ് കണ്ടത്.

ഇതിനിടെ 44 പന്തിൽ 64 റൺസ് നേടിയ രോഹിതും പുറത്തായപ്പോള്‍ അവസാന ഓവറുകളിൽ ദിനേശ് കാര്‍ത്തിക്കിന്റെ വെടിക്കെട്ട് ഇന്നിംഗ്സ് ഇന്ത്യയ്ക്ക് തുണയായി. താരം 19 പന്തിൽ 41 റൺസാണ് നേടിയത്.

വെസ്റ്റിന്‍ഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റ് നേടി.