ആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ, മാസ്മരിക ബൗളിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ

- Advertisement -

ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിത ടീമുകള്‍ തമ്മിലുള്ള ആദ്യ ടി20 മത്സരത്തില്‍ 11 റണ്‍സിന്റെ വിജയം നേടി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 19.5 ഓവില്‍ 119 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. സ്മൃതി മന്ഥാന(21), ജെമീമ റോഡ്രിഗസ്(19) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ഷബ്നിം ഇസ്മൈല്‍ മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ നാദിന്‍ ഡി ക്ലെര്‍ക്ക് രണ്ട് വിക്കറ്റ് നേടി.

59 റണ്‍സുമായി മിഗ്നണ്‍ ഡു പ്രീസ് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷയായി മാറിയെങ്കിലും മറ്റു താരങ്ങളില്‍ നിന്ന് മികച്ച പ്രകടനം വരാതിരുന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് തകര്‍ന്നു. 4 ഓവറില്‍ 3 മെയ്ഡന്‍ ഉള്‍പ്പെടെ 8 റണ്‍സ് മാത്രം വിട്ട് നല്‍കി 3 വിക്കറ്റാണ് ദീപ്തി ശര്‍മ്മ വീഴ്ത്തിയത്. ശിഖ പാണ്ടേ, പൂനം യാദവ്, രാധ യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

Advertisement