ഇന്ത്യന്‍ പരമ്പര ഏറെ നിര്‍ണ്ണായകം, കരിബീയന്‍ ലീഗിലെ അവസരം അതിനായി ഉപകരിക്കപ്പെടണമെന്ന് ഷാക്കിബ് അല്‍ ഹസന്‍

ഫൈനലില്‍ കളി നടക്കാതിരുന്നത് ഏറെ നിരാശാജനകമാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍. പരമ്പരയില്‍ ബംഗ്ലാദേശ് മികച്ച പ്രകടനമല്ല പുറത്തെടുത്തതെങ്കിലും ഫൈനലിന് തൊട്ട് മുമ്പ് മികവ് പുലര്‍ത്തുവാന്‍ ടീമിന് സാധിച്ചിരുന്നു. മികച്ച ക്രിക്കറ്റാണ് ലീഗ് ഘട്ടത്തിന്റെ അവസാനത്തോടെ ടീം പുറത്തെടുത്തത്. അതിനാല്‍ തന്നെ വളരെ പ്രധാനമായ ഫൈനലാണ് ഇന്ന് നഷ്ടമായത്. ബംഗ്ലാദേശിന് കിരീടത്തിനുള്ള ഒരവസമാണ് നഷ്ടമായതെന്നും ഷാക്കിബ് അല്‍ ഹസന്‍ പറഞ്ഞു.

വ്യക്തിപരമായ നിലയില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗ് തനിക്ക് മികച്ച അവസരമാണെന്നും വളരെ പ്രധാനമായ ഇന്ത്യന്‍ പരമ്പരയ്ക്ക് മുമ്പ് ആവശ്യമായ മാച്ച് ടൈം തനിക്ക് ലഭിയ്ക്കുവാന്‍ ഇത് സഹായകരമാകുമെന്നും ഷാക്കിബ് പറഞ്ഞു.

Previous articleത്രിരാഷ്ട്ര ടി20 ഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചു, ട്രോഫി ഇരു ടീമുകളും പങ്കിടും
Next articleആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ, മാസ്മരിക ബൗളിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ