പാക്കിസ്ഥാനെ നാട്ടില്‍ നയിക്കാനാകുന്നത് ചരിത്ര നിമിഷം

വെള്ളിയാഴ്ച പാക്കിസ്ഥാനില്‍ ചരിത്രം സൃഷ്ടിക്കപ്പെടുമെന്നും 2009 ജനുവരിയ്ക്ക് ശേഷം ആദ്യമായി പാക്കിസ്ഥാനില്‍ ഒരു ബൈലാറ്ററല്‍ സീരീസ് അരങ്ങേറുന്നത് കാണുവാനുള്ള അവസരം എല്ലാ ക്രിക്കറ്റ് ആരാധകരും ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. അവര്‍ ഈ ചരിത്ര നിമിഷത്തിന്റെ ഭാഗമായാല്‍ വരും തലമുറയോട് അവര്‍ക്കിത് പറയാമെന്നും സര്‍ഫ്രാസ് അഭിപ്രായപ്പെട്ടു

പാക്കിസ്ഥാനെ സ്വന്തം നാട്ടില്‍ ഒരു ബൈലാറ്ററല്‍ ഏകദിന പരമ്പരയില്‍ സ്വന്തം ആരാധകരുടെ മുന്നില്‍ വെച്ച് നയിക്കാനാകുന്നത് ഒരു ചരിത്ര നിമിഷമാണെന്ന് സര്‍ഫ്രാസ് അഹമ്മദ് പറഞ്ഞു. തന്റെ കരിയറിലെ തന്നെ അവിസ്മരണീയമായ നിമിഷമാണ് ഇത്. നിറഞ്ഞ കാണികള്‍ ഇരു ടീമുകളെയും പിന്തുണയ്ക്കുന്ന ആ ഗ്രൗണ്ടിലേക്ക് എത്രയും പെട്ടെന്ന് ഇറങ്ങുവാനായാണ് താന്‍ വെമ്പല്‍ കൊള്ളുന്നതെന്നും സര്‍ഫ്രാസ് സൂചിപ്പിച്ചു.

Previous articleആദ്യ ടി20യില്‍ 11 റണ്‍സ് വിജയം നേടി ഇന്ത്യ, മാസ്മരിക ബൗളിംഗ് പ്രകടനവുമായി ദീപ്തി ശര്‍മ്മ
Next articleപത്ത് വര്‍ഷങ്ങള്‍ മുമ്പ് താന്‍ താരമായി കളിച്ചു, ഇന്ന് കോച്ചായി തന്റെ കരിയര്‍ ഇതേ സ്റ്റേഡിയത്തില്‍ ആരംഭിക്കുന്നു