കോപ അമേരിക്കയിൽ ബ്രസീൽ താരങ്ങൾ കളിക്കില്ല, മറ്റു ടീമുകളും പിന്തുണച്ചേക്കും, ടിറ്റെ രാജിവെക്കാൻ സാധ്യത

20210605 002314
Credit: Twitter
- Advertisement -

കോപ അമേരിക്ക ടൂർണമെന്റ് സംബന്ധിച്ചുള്ള പ്രതിസന്ധി രൂക്ഷമാകുന്നു. ബ്രസീൽ താരങ്ങൾ ടൂർണമെന്റിൽ കളിക്കില്ല എന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ്. തങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കിയുള്ള ഒരു മത്സരത്തിനും ഇല്ലാ എന്നാണ് ബ്രസീൽ താരങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ബ്രസീലിന്റെ താരങ്ങളുടെ തീരുമാനം മാറ്റാനായി ഗവണ്മെന്റ് അടക്കം ചർച്ചകൾ നടത്തുകയാണ്. എന്നാൽ മറ്റു രാജ്യങ്ങൾക്കായി കളിക്കുന്നവരെ കൂടെ പിന്തുണയ്ക്കായി വിളിച്ചിരിക്കുകയാണ് ബ്രസീൽ താരങ്ങൾ.

മെസ്സിയും അർജന്റീന താരങ്ങളും ബ്രസീലിനെ പിന്തുണക്കും എന്നാണ് വാർത്തകൾ. മെസ്സി സുവാരസിന്റെയും ഉറുഗ്വേയുടെയും പിന്തുണ ആവശ്യപ്പെട്ടു എന്നും വാർത്തകൾ ഉണ്ട്. ബ്രസീൽ താരങ്ങളുടെ തീരുമാനവും ഈ വിവാദവും കാരണം ബ്രസീൽ പരിശീലകൻ ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കും എന്നും റിപോർട്ടുകൾ ഉണ്ട്.

ഇത്തവണത്തെ കോപ അമേരിക്കയിൽ ഒന്നിന് പിറകെ ഒന്നായാണ് പ്രതിസന്ധി വന്നത്. ആദ്യം കൊളംബിയയിലെയും അർജന്റീനയിലെയും മത്സരം മാറ്റി അവസാനം കൊറോണ കാരണം ഏറ്റവും കഷ്ടപ്പെടുന്ന ബ്രസീലിൽ വെച്ച് കളി നടത്താ‌ൻ തീരുമാനം ആയതാണ് പ്രശ്നമായത്.

Advertisement