ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള വിന്‍ഡീസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

Westindies

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റിന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ പ്രൊവിഷണൽ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 10ന് ആണ് പരമ്പര ആരംഭിക്കുക. 19 വയസ്സുകാരൻ ജെയ്ഡൻ സീൽസിനെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2 ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഷെയിൻ ഡോവ്റിച്ചിന് ടീമിൽ അവസരം ലഭിച്ചിട്ടില്ല.

ഈ 17 അംഗ സംഘത്തെ 13 അംഗ സംഘമായി കുറയ്ക്കുമെന്നാണ് അറിയുന്നത്. ജൂൺ 7ന് ആണ് ഈ സ്ക്വാഡിനെ കൂടുതൽ ചുരുക്കുക. ജൂൺ 10-14 വരെയും ജൂൺ 18-22 വരെയുമാണ് ടെസ്റ്റ് പരമ്പര നടക്കുക. ഡാരെന്‍ സാമി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക.

Windiestestteam

Previous articleബ്രാഹിമിന്റെ ലോൺ നീട്ടാൻ മിലാൻ ശ്രമം
Next articleകോപ അമേരിക്കയിൽ ബ്രസീൽ താരങ്ങൾ കളിക്കില്ല, മറ്റു ടീമുകളും പിന്തുണച്ചേക്കും, ടിറ്റെ രാജിവെക്കാൻ സാധ്യത