ചെക് റിപബ്ലികിന് എതിരെ ഇറ്റലിക്ക് വലിയ വിജയം

20210605 031621
Credit: Twitter
- Advertisement -

യൂറോ കപ്പിനായി ഒരുങ്ങുന്ന ഇറ്റലിക്ക് വലിയ വിജയം. ഇന്ന് ചെക് റിപബ്ലികിനെ നേരിട്ട മാഞ്ചിനിയുടെ ടീം എതിരില്ലാത്ത നാലു ഗോളുകൾക്കാണ് വിജയിച്ചത്. തികച്ചും ഏകപക്ഷീയമായിരുന്നു ഇറ്റലിയുടെ പ്രകടനം. നന്നായി തുടങ്ങിയ ഇറ്റലി തുടക്കത്തിൽ അവസരങ്ങൾ നഷ്ടപ്പെടുത്തി. എങ്കിലും 23ആം മിനുട്ടിൽ ലീഡ് എടുക്കാൻ അവർക്കായി. ലാസിയോ താരം ഇമ്മൊബിലെ ആണ് ഗോളടി ആരംഭിച്ചത്. 42ആം മിനുട്ടിൽ മധ്യനിര താരം ബരെല്ലയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടി.

രണ്ടാം പകുയിൽ ഇൻസീനെയും ബെറാർഡിയും ഗോൾ നേടിയതോടെ ഗോൾപട്ടിക പൂർത്തിയാക്കി. ഇന്നത്തേത് ഇറ്റലിയുടെ തുടർച്ചയായ എട്ടാം ക്ലീൻ ഷീറ്റായിരുന്നു. അവസാന 28 മത്സരങ്ങളിൽ ഒരു പരാജയം പോലും ഇറ്റലിക്ക് സംഭവിച്ചിട്ടില്ല. ഇനി യൂറോ കപ്പിൽ തുർക്കി എതിരായാണ് ഇറ്റലിയുടെ മത്സരം.

Advertisement