ടേബിള്‍ ടെന്നീസിൽ ചൈനീസ് സര്‍വ്വാധിപത്യം തുടരുന്നു, പുരുഷന്മാരുടെ ടീം ഇവന്റിലും സ്വര്‍ണ്ണം

വനിത ടീം ഇവന്റിലെ പോലെ പുരുഷന്മാരുെ ടീം ഇവന്റിലും ചൈനയുടെ സര്‍വ്വാധിപത്യം. ഫൈനലിൽ ജര്‍മ്മനിയെ ഏകപക്ഷീയമായ രീതിയിൽ 3-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ചൈന ടീം ഇവന്റ് സ്വര്‍ണ്ണം നേടിയത്.

മാ ലോംഗ്, ഷു ഷിന്‍, ഫാന്‍ ചെംഗ്ഡോംഗ് എന്നിവരടങ്ങിയതാണ് പുരുഷ ടീം. വെള്ളി ജര്‍മ്മനി നേടിയപ്പോള്‍ റിപ്പബ്ലിക്ക് ഓഫ് കൊറിയയെ 3-1ന് പരാജയപ്പെടുത്തി ജപ്പാന്‍ വെങ്കലം നേടി.

ടേബിള്‍ ടെന്നീസിൽ അഞ്ച് സ്വര്‍ണ്ണ മെഡൽ ഇവന്റിൽ ജപ്പാനോട് മിക്സഡ് ഡബിള്‍സിൽ കൈവിട്ട സ്വര്‍ണ്ണം മാത്രമാണ് ചൈനയ്ക്ക് നഷ്ടമായത്.