മാഞ്ചസ്റ്റർ സിറ്റി മെസ്സിയെ സ്വന്തമാക്കില്ല എന്ന് പെപ് ഗ്വാർഡിയോള

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലയണൽ മെസ്സിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാൻ ശ്രമിക്കില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നത്. മെസ്സിക്ക് ബാഴ്സലോണയിൽ തുടരാൻ ആവാത്തത് മനസ്സിലാക്കുന്നു. എന്നാൽ സിറ്റി ഇപ്പോൾ മെസ്സിയെ സ്വന്തമാക്കില്ല എന്ന് ഗ്വാർഡിയോള പറഞ്ഞു. ഞങ്ങൾ ഗ്രീലിഷിനെ സ്വന്തമാക്കി കഴിഞ്ഞു. ഗ്രീലിഷ് ആയിരുന്നു ടീമിന് വേണ്ടിയിരുന്ന താരം എന്നും ഗ്വാർഡിയോള പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ പത്താം നമ്പർ അണിയുക ഗ്രീലിഷ് ആയിരിക്കും എന്നും മെസ്സി ക്ലബിൽ എത്തില്ല എന്നും അദ്ദേഹം ആവർത്തിച്ചു. ഇന്നലെയോടെ ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരില്ല എന്ന് ഉറപ്പായിരുന്നു. മെസ്സി ഇനി എവിടേക്ക് എന്ന ചർച്ചകൾ ആണ് ലോക ഫുട്ബോളിലെ ഇപ്പോഴത്തെ പ്രധാന വിഷയം. മാഞ്ചസ്റ്റർ സിറ്റി പിൻവാങ്ങിയതോടെ മെസ്സിയുടെ അടുത്ത ക്ലബ് പി എസ് ജി ആയിരിക്കും എന്നാണ് സൂചനകൾ. പി എസ് ജി മെസ്സിയുനായി ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു എന്നും റിപ്പോർട്ടുകൾ ഉണ്ട്.