ജോസ് ദി ബോസ്സ്!!! ഹെയിൽസിനും അര്‍ദ്ധ ശതകം

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് 1 മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ആണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 179 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ ടീം നേടിയത്.

Alexhalesഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 81 റൺസാണ് നേടിയത്. ഹെയിൽസ് 40 പന്തിൽ 52 റൺസ് നേടി സാന്റനറിന് വിക്കറ്റ് നൽകി മടങ്ങിയപ്പോള്‍ ഏതാനും ഓവറുകള്‍ക്കുള്ളിൽ മോയിന്‍ അലിയെ ഇഷ് സോധി പുറത്താക്കി.

എന്നാൽ തന്റെ വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്ന ജോസ് ബട്‍ലര്‍ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ലിയാം ലിവിംഗ്സ്റ്റൺ 20 റൺസ് നേടി ബട്‍ലര്‍ക്ക് മികച്ച പിന്തുണ നൽകി.

എന്നാൽ തുടരെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായപ്പോള്‍ 200ന് മേലുള്ള സ്കോര്‍ ഇംഗ്ലണ്ടിന് നേടാനായില്ല. ബോളുകളുടെ വ്യത്യാസത്തിൽ ലിയാം ലിവിംഗ്സ്റ്റൺ, ഹാരി ബ്രൂക്ക്, ജോസ് ബട്‍ലര്‍ എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി. ലിവിംഗ്സ്റ്റൺ 20 റൺസ് നേടിയപ്പോള്‍ ജോസ് 47 പന്തിൽ നിന്ന് 73 റൺസ് നേടി റണ്ണൗട്ട് ആകുകയായിരുന്നു.