അത്ലറ്റികോക്ക് ആശ്വാസം, സ്പെയിനിനും; മൊറാട ഉടൻ തിരിച്ചെത്തും

Nihal Basheer

20221101 154639
Download the Fanport app now!
Appstore Badge
Google Play Badge 1

ആൽവാരോ മൊറാടക്ക് ഏറ്റ പരിക്ക് സാരമുള്ളതല്ലെന്ന് സൂചന. താരം ഉടനെ കളത്തിലേക്ക് മടങ്ങിയെത്തും. എങ്കിലും ഈ വാരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നിന്നും മൊറാട വിട്ടു നിൽക്കും. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നത് അത്ലറ്റികോയെ പോലെ തന്നെ സ്പെയിനിനും വലിയ ആശ്വാസമാണ് നൽകുക. ചാമ്പ്യൻസ് ലീഗിൽ പോർട്ടോയാണ് സിമിയോണിയുടെയും സംഘത്തിന്റെയും എതിരാളികൾ.

20221101 154631

കാഡിസിനെതിരായ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ തന്നെ മൊറാടക്ക് പരിക്കേറ്റിരുന്നു. കാഡിസ് താരം എംപായെയുടെ ചവിട്ടേറ്റ് വീണ താരം തുടർന്ന് മത്സരത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. തുടർന്ന് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന സൂചനയാണ് ഉണ്ടായിരുന്നത്. വൈദ്യ പരിശോധനക്ക് ശേഷം മടമ്പിൽ ഉള്ള വീക്കം മാത്രമേ താരത്തിനുള്ളൂവെന്ന് അത്ലറ്റികോ അറിയിക്കുകയായിരുന്നു. മത്സരത്തിൽ അത്ലറ്റികോ തോൽവി ഏറ്റു വാങ്ങിയിരുന്നു. നവമ്പർ 11ന് ലോകകപ്പിനുള്ള സ്പാനിഷ് ദേശിയ ടീം പ്രഖ്യാപിക്കും.