ബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണം – ടിം സൗത്തി

Timsouthee

ഇന്ത്യയ്ക്കെതിരെ നാളെ നടക്കാനിരിക്കുന്ന ടി20 മത്സരത്തിന് മുമ്പ് ന്യൂസിലാണ്ട് ബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണമെന്ന് പറഞ്ഞ് ടിം സൗത്തി. ഇരു ടീമുകള്‍ക്കും വിജയം അനിവാര്യമായ മത്സരത്തിൽ ന്യൂസിലാണ്ട് പേസര്‍മാര്‍ വേഗത്തിൽ പിച്ചുമായി പൊരുത്തപ്പെടണമെന്നാണ് ടിം സൗത്തി പറഞ്ഞു.

പാക്കിസ്ഥാനെതിരെയുള്ള പരാജയത്തിനിടെയും പല കാര്യങ്ങള്‍ പഠിക്കാന്‍ ന്യൂസിലാണ്ട് ടീമിനായി. മികച്ച സ്ക്വാഡുള്ള പാക്കിസ്ഥാന് ഏറെ പിന്നിൽ ന്യൂസിലാണ്ട് പോയില്ല എന്നത് മത്സരത്തിൽ നിന്നുള്ള പോസിറ്റീവ് കാര്യം ആണെന്ന് ടിം സൗത്തി വ്യക്തമാക്കി.

ഇത് വളരെ ചെറിയ ടൂര്‍ണ്ണമെന്റാണെന്നും ഒരു മത്സരവും എളുപ്പമുള്ളതല്ലെന്നും സൗത്തി പറഞ്ഞു. പാക്കിസ്ഥാനെതിരെ ഇന്ത്യ ദുബായിയിൽ കളിച്ചിട്ടുണ്ടെങ്കിലും ന്യൂസിലാണ്ട് ഇതാദ്യമായാണ് ദുബായിയിലെ സ്റ്റേഡിയത്തിൽ ഈ ടൂര്‍ണ്ണമെന്റിൽ കളിക്കുന്നത്. അതിനാൽ തന്നെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ വിക്കറ്റുമായി പൊരുത്തപ്പെടേണ്ടത് ഏറെ പ്രാധാന്യമഉള്ള കാര്യമാണെന്ന് സൗത്തി സൂചിപ്പിച്ചു.

Previous article“കളിച്ചില്ല എങ്കിൽ ആരെയും ആദ്യ ഇലവനിൽ നിന്ന് പുറത്താക്കും”- ഒലെ
Next articleബ്രൈറ്റൺ വലയും നിറയുമോ? ലിവർപൂൾ ഇന്ന് ആൻഫീൽഡിൽ ഇറങ്ങുന്നു