“കളിച്ചില്ല എങ്കിൽ ആരെയും ആദ്യ ഇലവനിൽ നിന്ന് പുറത്താക്കും”- ഒലെ

20210913 203937
Credit: Twitter

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പർസിനെതിരെ ഇറങ്ങുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ലിവർപൂളിനോട് വൻ പരാജയം ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരങ്ങൾ ഒക്കെ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. മഗ്വയർ, റൊണാൾഡോ, ഫ്രെഡ്, മക്ടോമിനെ, ബ്രൂണോ എന്നിവർ ഒക്കെ വിമർശനത്തിന് വിധേയരാകുന്നു. എന്നാൽ ഇവരിൽ ആരെയെങ്കിലും ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ ഉള്ള ധൈര്യം ഒലെ എന്ന പരിശീലകന് ഉണ്ടോ എന്നാണ് മാധ്യമങ്ങൾ ഉന്നയിക്കുന്ന ചോദ്യം.

ആരെയും മാറ്റാൻ തനിക്ക് ഭയമില്ല എന്നായിരുന്നു ഒലെയുടെ പ്രതികരണം. ആദ്യ ഇലവനിൽ നിന്ന് മാറ്റാൻ കഴിയാത്തതായി ആരും ഇല്ല എന്ന് ഒലെ പറഞ്ഞു. സ്പർസിന് എതിരെ താൻ ഫിറ്റ്നെസും ചാമ്പ്യൻസ് ലീഗിൽ അറ്റലാന്റക്ക് എതിരെയുള്ള മത്സരവും ആലോചിച്ചാകും തീരുമാനം എടുക്കുക എന്ന് ഒലെ പറയുന്നു. അവസാന രണ്ട് ആഴ്ച കൊണ്ട് തന്നെ വിലയിരുത്താൻ ആരെയും സമ്മതിക്കില്ല എന്നും 18 വർഷമായി ഈ ക്ലബിനൊപ്പം താൻ ഉണ്ട് എന്നും ഒലെ പറഞ്ഞു.

Previous articleസെവൻസ് ഫുട്ബോൾ തിരികെയെത്തുന്നു
Next articleബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണം – ടിം സൗത്തി