ബ്രൈറ്റൺ വലയും നിറയുമോ? ലിവർപൂൾ ഇന്ന് ആൻഫീൽഡിൽ ഇറങ്ങുന്നു

20211026 201606

ഓൾഡ് ട്രാഫോർഡിൽ ഗോളടിച്ചു കൂട്ടിയ ലിവർപൂൾ ഇന്ന് പ്രീമിയർ ലീഗിൽ ബ്രൈറ്റണ് എതിരെ ഇറങ്ങുകയാണ്. ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ബ്രൈറ്റൺ അത്ഭുതം കാണിക്കും എന്ന് പ്രതീക്ഷിക്കുന്നവർ കുറവാകും. സീസൺ മികച്ച രീതിയിൽ തുടങ്ങിയ ബ്രൈറ്റൺ പക്ഷെ അവസാന അഞ്ചു മത്സരങ്ങളിൽ വിജയമേ നേടിയിട്ടില്ല. അവസാന ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് വലിയ പരാജയം അവർ ഏറ്റുവാങ്ങുകയും ചെയ്തു. ഇന്ന് ലിവർപൂളിനോട് പൊരുതി നോക്കുക മാത്രമാകും ബ്രൈറ്റന്റെ ലക്ഷ്യം.

ലിവർപൂൾ ആകട്ടെ ഗംഭീര ഫോമിലാണ്. ഗോളടിച്ചു കൂട്ടുന്ന സലാ ഉള്ളത് കൊണ്ട് തന്നെ ക്ലോപ്പിന്റെ ടീമിന് യാതൊരു ഭയവുമില്ല. സലാ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് തട്ടകത്തിൽ പോയി ഹാട്രിക്ക് അടിച്ച സലാ ആൻഫീൽഡിലും ഗോളടിച്ചു കൂട്ടാൻ തന്നെയാകും ഇറങ്ങുന്നത്. ഇന്ന് രാത്രി 7.30നാണ് മത്സരം.

Previous articleബൗളര്‍മാര്‍ ദുബായിയിലെ വിക്കറ്റുമായി വേഗത്തിൽ പൊരുത്തപ്പെടണം – ടിം സൗത്തി
Next articleടിക്കറ്റില്ലാതെ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ സ്റ്റേഡിയത്തിൽ കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഐസിസി