ടീമിനെ ആലോചിച്ചു ആണ് ലോകകപ്പിൽ നിന്നു പിന്മാറിയത്, തനിക്ക് പകരം വരുന്ന ആൾക്ക് ടീമിനെ സഹായിക്കാൻ ആവും – ബെൻസീമ

Wasim Akram

20221120 055309 01
Download the Fanport app now!
Appstore Badge
Google Play Badge 1

ലോകകപ്പിൽ നിന്നു പരിക്കേറ്റു പുറത്ത് പോയതിനു പിന്നാലെ പ്രതികരണവും ആയി ഫ്രഞ്ച് താരം കരീം ബെൻസീമ. ഇൻസ്റ്റഗ്രാമിൽ ആണ് താരം തന്റെ മനസ്സിൽ ഉള്ളത് വെളിപ്പെടുത്തിയത്. താൻ ജീവിതത്തിൽ ഒരിക്കലും ഒന്നിൽ നിന്നും സാധിക്കില്ല എന്നു പറഞ്ഞു പിന്മാറിയിട്ടില്ല എന്നു പറഞ്ഞ ബെൻസീമ എന്നാൽ തനിക്ക് ഇപ്പോൾ തന്റെ ടീമിനെ കുറിച്ചു ചിന്തിക്കണം എന്നും പറഞ്ഞു. അതിനാൽ തന്നെ തനിക്ക് പകരമായി വരുന്ന ഒരാൾക്ക് ടീമിനെ സഹായിക്കാനും മികച്ച ലോകകപ്പ് ഫ്രാൻസിന് നൽകാനും ആവും എന്നതിനാൽ ആണ് തന്റെ പിന്മാറ്റം എന്നും താരം കൂട്ടിച്ചേർത്തു.

എല്ലാവരുടെയും പിന്തുണക്കും സന്ദേശങ്ങൾക്കും നന്ദി പറഞ്ഞ ബെൻസീമ, ഫ്രാൻസ് ജയിക്കട്ടെ എന്നു ആശംസിക്കുകയും ചെയ്തു. പൂർണ ആരോഗ്യവാൻ അല്ലാതെ ഖത്തറിൽ എത്തിയ ബെൻസീമക്ക് പരിശീലനത്തിന് ഇടയിൽ കൂടി പരിക്കേറ്റതോടെയാണ് താരം ലോകകപ്പ് തുടങ്ങുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് ടൂർണമെന്റിൽ നിന്നു പിന്മാറിയത്. ടീമിൽ നിന്നു പിന്മാറുന്നത് വൈകിയാൽ ഫിഫ 26 അംഗ ടീമിൽ പകരക്കാരെ അനുവദിക്കില്ല എന്നതിനാൽ ആണ് ബെൻസീമ ഉടൻ തീരുമാനം എടുത്തത്. 2018 ൽ ഫ്രാൻസ് ലോകകപ്പ് നേടിയപ്പോൾ ടീമിൽ ഇടം നേടാത്ത ബെൻസീമക്ക് ഖത്തർ ലോകകപ്പ് നിരാശയുടെയും കണ്ണീരിന്റെയും കൂടെയായി.