ബാബര്‍ ഓപ്പണിംഗ് സ്ഥാനം കൈവിടണം – ഷൊയ്ബ് അക്തര്‍

പാക്കിസ്ഥാന്‍ ക്യാപ്റ്റനും മികച്ച ബാറ്റ്സ്മാനുമായ ബാബര്‍ അസമിന് ഉപദേശവുമായി ഷൊയ്ബ് അക്തര്‍. പാക്കിസ്ഥാന്‍ നായകന്‍ ഓപ്പണിംഗ് സ്ഥാനം കൈവെടിയണമെന്നും വൺ ഡൗണായി ഇറങ്ങി ടീമിനെ അവസാനം വരെ ക്രീസിൽ നിന്ന് മുന്നോട്ട് നയിക്കണമെന്നാണ് റാവൽപിണ്ടി എക്സ്പ്രസ് ഷൊയ്ബ് അക്തര്‍ വ്യക്തമാക്കിയത്.

ടി20 ഫോര്‍മാറ്റിൽ ലോക ഒന്നാം നമ്പര്‍ താരമായ ബാബര്‍ അസം ഓപ്പണിംഗ് സ്ഥാനത്താണ് ബാറ്റ് വീശുന്നത്. താരവും റിസ്വാനും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് പാക്കിസ്ഥാന് വേണ്ടി പുറത്തെടുത്തിട്ടുള്ളത്.