വിടാതെ പിന്തുടര്‍ന്ന് പരിക്ക്, മിച്ചൽ മാര്‍ഷ് സിംബാബ്‍വേ – ന്യൂസിലാണ്ട് പരമ്പരയിൽ നിന്ന് പുറത്ത്

ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി മിച്ചൽ മാര്‍ഷിന്റെ പരിക്ക്. സിംബാബ്‍വേ പരമ്പരയിൽ അവസാന രണ്ട് മത്സരങ്ങളിൽ താരം കളിക്കില്ലെന്ന് ഉറപ്പായെങ്കിലും ഓസ്ട്രേലിയയെ അലട്ടുന്നത് ഒക്ടോബറിലെ ടി20 ലോകകപ്പിന് മുമ്പ് മാച്ച് ഫിറ്റായി ആവശ്യത്തിന് മത്സരം കളിക്കുവാന്‍ മാര്‍ഷിന് സാധിക്കുമോ ഇല്ലയോ എന്നാണ്.

ഇപ്പോളത്തെ നിലയിൽ സിംബാബ്‍വേയ്ക്കെതിരെയും ന്യൂസിലാണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളിലും താരം കളിക്കില്ലെന്ന് ഉറപ്പാണ്. റീഹാബിനായി താരം പെര്‍ത്തിലേക്ക് മടങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം.

പകരം താരമായി ഓസ്ട്രേലിയ ജോഷ് ഇംഗ്ലിസിനെ പ്രഖ്യാപിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.