പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെതിരെ മൂന്നാം ടി20യിലും തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഏകപക്ഷീയമായി ഓസ്ട്രേലിയ സ്വന്തമാക്കി. ഇന്നലെ നടന്ന അവസാന ടി20 മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ 9 വിക്കറ്റ് ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. എല്‍സെ പെറി കളിയിലെ താരമായി മാറിയപ്പോള്‍ അലീസ ഹീലി പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 103 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 35 റണ്‍സ് നേടി പുറത്താകാതെ നിന്ന കാറ്റി മാര്‍ട്ടിന്‍ ആണ് ന്യൂസിലാണ്ടിന്റെ ടോപ് സ്കോറര്‍. 19 ഓവറിലാണ് ന്യൂസിലാണ്ട് ഇന്നിംഗ്സിനു ഓസ്ട്രേലിയ വിരാമം കുറിച്ചത്. എല്‍സെ പെറി നാലും സോഫി മോലിനെക്സ് മൂന്നും വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 67 റണ്‍സ് നേടിയ അലീസ ഹീലിയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ബെത്ത് മൂണി 29 റണ്‍സുമായി പുറത്താകാതെ നിന്നു. സോഫി ഡിവൈനാണ് ന്യൂസിലാണ്ടിനു വേണ്ടി ഏക വിക്കറ്റ് നേടാനായത്.

Previous articleമൗറീഞ്ഞോ ഓൾഡ് ട്രാഫോഡിന് പുറത്തേക്കോ ? വാർത്തകളെ തള്ളി യുണൈറ്റഡ്
Next articleറെക്കോർഡ് നേട്ടത്തിൽ ജിങ്കനെ അനുമോദിച്ച് ഇയാൻ ഹ്യൂം