മൗറീഞ്ഞോ ഓൾഡ് ട്രാഫോഡിന് പുറത്തേക്കോ ? വാർത്തകളെ തള്ളി യുണൈറ്റഡ്

- Advertisement -

ജോസ് മൗറീഞ്ഞോയെ പുറത്താക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇന്ന് ന്യൂകാസിലിനെതിരെയുള്ള മത്സര ഫലം എന്ത് തന്നെയായാലും പരിശീലകനെ പുറത്താക്കാൻ യൂണൈറ്റഡ് ബോർഡ് തീരുമാനിച്ചതായി പ്രമുഖ ബ്രിട്ടീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. പക്ഷെ ഈ വാർത്തകളെ തള്ളി യുണൈറ്റഡ് രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരം വാർത്തകൾ അടിസ്ഥാനമില്ലാത്തത് ആണ് എന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതികരണം. എന്തായാലും ഇന്നത്തെ മത്സര ഫലം മൗറീഞ്ഞോയുടെ ഭാവിയിൽ നിർണായകമാകും എന്നുറപ്പാണ്.

സീസണിന്റെ തുടക്കം മുതൽ ഫോം ഇല്ലാതെ വിഷമിക്കുന്ന യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗിൽ 10 ആം സ്ഥാനത്താണ്. കൂടാതെ ടീമിലെ പ്രമുഖ കളിക്കാരുമായി മൗറീഞ്ഞോ ഉടക്കിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സാഞ്ചസും പോഗ്ബയും അടക്കമുള്ള താരങ്ങൾ മൗറീഞ്ഞോയുടെ നടപടികളിൽ പൂർണ്ണ അതൃപ്തരാണ്.

മൗറീഞ്ഞോ പുറത്താക്കപ്പെട്ടാൽ ഫെർഗിക്ക് ശേഷം പുറത്താക്കപ്പെടുന്ന മൂന്നാമത്തെ പരിശീലകനാകും മൗറീഞ്ഞോ. നേരത്തെ ഡേവിഡ് മോയസ്, ലൂയി വാൻഹാൽ എന്നിവരെയും യുണൈറ്റഡ് കാലാവധി തീരും മുന്നേ പുറത്താക്കിയിരുന്നു.

Advertisement