Featured

ഓസ്ട്രേലിയയ്ക്ക് വാര്‍ണറെ നഷ്ടം, ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 61/1 എന്ന നിലയിൽ

മെൽബേണില്‍ ആഷസിലെ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച നിലയിൽ. മത്സരത്തിന്റെ ഒന്നാം ദിവസം ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 185 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സിൽ 61/1 എന്ന നിലയിലാണ്.

38 റൺസ് നേടിയ ഡേവിഡ് വാര്‍ണറെ നഷ്ടമായ ശേഷം മാര്‍ക്കസ് ഹാരിസ്(20*), നഥാന്‍ ലയൺ(0*) എന്നിവരാണ് ക്രീസിലുള്ളത്. ജെയിംസ് ആന്‍ഡേഴ്സണ് ആണ് വാര്‍ണറുടെ വിക്കറ്റ്.

England

നേരത്തെ 65.1 ഓവറിൽ ഇംഗ്ലണ്ട് 185 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ പാറ്റ് കമ്മിന്‍സ്, നഥാന്‍ ലയൺ എന്നിവര്‍ ഓസ്ട്രേലിയയ്ക്കായി മൂന്ന് വീതം വിക്കറ്റ് നേടി. സ്റ്റാര്‍ക്കിന് രണ്ട് വിക്കറ്റ് ലഭിച്ചു. 50 റൺസ് നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍.