ഒന്നാം നമ്പറിന്റെ കരുത്ത് കാണിച്ച് ആഷ് ബാർട്ടി, നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു സക്കാറിയും

Screenshot 20220117 212058

ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ മികവ് എന്താണ് എന്ന് ആദ്യ റൗണ്ടിൽ തന്നെ വിളംബരം ചെയ്തു ഓസ്‌ട്രേലിയൻ താരവും ലോക ഒന്നാം നമ്പറും ആയ ആഷ്‌ലി ബാർട്ടി. റോഡ് ലേവർ അറീനയിൽ വെറും 54 മിനിറ്റ് നീണ്ട മത്സരത്തിൽ ഉക്രൈൻ താരം ലെസിയയെ 6-0, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബാർട്ടി തകർത്തത്. സ്‌കോർ സൂചിപ്പിച്ച പോലെ 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത 5 ഏസുകൾ ഉതിർത്ത ബാർട്ടി സമ്പൂർണ ആധിപത്യം ആണ് മത്സരത്തിൽ കാഴ്ച വച്ചത്.

ജർമ്മൻ താരം മരിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച ഗ്രീക്ക് താരവും അഞ്ചാം സീഡും ആയ മരിയ സക്കാറിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-4 നു നേടിയ ഗ്രീക്ക് താരം രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നേരിട്ടു എങ്കിലും ടൈബ്രേക്കറിൽ ജയം കണ്ട സക്കാറി രണ്ടാം റൗണ്ട് ഉറപ്പിച്ചു. അതേസമയം ഓസ്‌ട്രേലിയൻ താരം അജ്‌ലയെ 6-4, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത എട്ടാം സീഡ് സ്പാനിഷ് താരം പൗല ബഡോസയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.