അട്ടിമറികൾ കണ്ടു ആദ്യ ദിനം, കൊക്കോ ഗോഫും സോഫിയ കെനിനും ആദ്യ റൗണ്ടിൽ പുറത്ത്

Screenshot 20220117 210019

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ ദിനം തന്നെ വമ്പൻ അട്ടിമറികൾ. അമേരിക്കൻ യുവ താരവും 18 സീഡും ആയ കൊക്കോ ഗോഫിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 110 റാങ്കുകാരിയായ ചൈനീസ് താരം ഷിയാങ് വാങ് അട്ടിമറിച്ചത്. മൂന്നാം മത്സരത്തിൽ ഇത് ആദ്യമായി ഗോഫിനു മേൽ ജയം നേടിയ ചൈനീസ് താരം 2020 തിൽ സെറീന വില്യംസിനെയും ഇങ്ങനെ അട്ടിമറിച്ചിരുന്നു. ഗോഫിനു മേൽ സകല ആധിപത്യവും നേടിയ വാങ് 6-4, 6-2 എന്ന സ്കോറിന് 17 കാരിയുടെ ഓസ്‌ട്രേലിയൻ ഓപ്പൺ സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ചു.

അതേസമയം അമേരിക്കൻ താരങ്ങളുടെ പോരാട്ടത്തിൽ 11 സീഡും 2020 തിലെ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും ആയ സോഫിയ കെനിനെ മാഡിസൺ കീയ്സ് അട്ടിമറിച്ചു. ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ കീയ്സ് രണ്ടാം സെറ്റിലെ കെനിന്റെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു നേരിട്ടുള്ള സെറ്റുകൾക്ക് ജയം കാണുക ആയിരുന്നു. വലിയ ജയം തന്നെയായി കീയ്സിന് ഇത്. അതേസമയം 15 സീഡ് എലീന സ്വിറ്റലോനീയ, 22 സീഡ് ബലിന്ത ബെനചിച്, 24 സീഡ് വിക്ടോറിയ അസരങ്ക എന്നിവർ അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി.