പോഗ്ബ പരിക്ക് മാറി തിരികെയെത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം പോൾ പോഗ്ബ പരിക്ക് മാറി തിരികെയെത്തി. താരം കഴിഞ്ഞ ദിവസം മുതൽ യുണൈറ്റഡ് ടീമിനൊപ്പം പരിശീലനം ആരംഭിച്ചു. അടുത്ത മത്സരം മുതൽ പോഗ്ബ മാച്ച് സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിന് ആശ്വാസം നൽകും. അവസാന രണ്ട് മാസമായി ക്ലബ് ദയനീയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

പോഗ്ബയുടെ പരിക്ക് മാറാൻ ഇനിയും ഒരു മാസം എടുക്കും എന്ന് പരിശീലകൻ റാൾഫ് നേരത്തെ പറഞ്ഞിരുന്നു എങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ താരം ടീമിനൊപ്പം ചേർന്നു. അവസാന രണ്ട് മാസമായി താരം ദുബൈയിൽ ചികിത്സയിലായിരുന്നു. ഫ്രാൻസ് ദേശീയ ടീമിനൊപ്പം പരിശീലനം നടത്തവെ ആയിരുന്നു രണ്ട് മാസം മുമ്പ് പോഗ്ബയ്ക്ക് പരിക്കേറ്റത്.