ഏഷ്യ കപ്പിലെ ഇന്ത്യ – പാക് മത്സരം ഓഗസ്റ്റ് 28ന്

Sports Correspondent

Babarrohit
Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. ദുബായിയിൽ ഓഗസ്റ്റ് 27ന് ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്ക അഫ്ഗാനിസ്ഥാനെ നേരിടും. തൊട്ടടുത്ത ദിവസം ഇതേ സ്റ്റേഡിയത്തിലാണ് ഏവരും കാത്തിരിക്കുന്ന ഇന്ത്യ – പാക്കിസ്ഥാന്‍ പോരാട്ടം.

Asiacupfixtureശ്രീലങ്കയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ കാരണം ആണ് ടൂര്‍ണ്ണമെന്റ് യുഎഇയിലേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 11ന് ആണ് ഫൈനൽ നടക്കുന്നത്. ഇന്ത്യയ്ക്കും പാക്കിസ്ഥാനും പുറമെ ഒരു ക്വാളിഫയര്‍ കൂടിയാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പ് ബിയിൽ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണുള്ളത്.