സൗവിക് ചക്രബർത്തി ഹൈദരബാദ് വിട്ടു, ഇനി ഈസ്റ്റ് ബംഗാളിൽ | Souvik Chakraborty to East Bengal

വേർസറ്റൈൽ ഡിഫൻഡറായ സൗവിക് ചക്രബർത്തിയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തു. ഹൈദരാബാദ് എഫ് സിയുടെ താരമായിരുന്ന സൗവിക് ക്ലബ് വിട്ടതായി ഇന്ന് ഹൈദരബാദ് പ്രഖ്യാപിച്ചു. ഇന്നലെ തന്നെ സൗവിക് ഈസ്റ്റ് ബംഗാളിൽ കരാർ ഒപ്പുവെച്ചിരുന്നു. താരം ഫ്രീ ഏജന്റായാണ് ഈസ്റ്റ് ബംഗാളിൽ എത്തുന്നത്‌.

ഹൈദരബാദിനെ കഴിഞ്ഞ തവണ ചാമ്പ്യന്മാരാക്കുന്നതിൽ സൗവിക് വലിയ പങ്കുവഹിച്ചിരുന്നു. 16 മത്സരങ്ങൾ താരം കഴിഞ്ഞ സീസണിൽ കളിച്ചു. രണ്ട് വർഷം മുമ്പ് മുംബൈ സിറ്റിയിൽ നിന്നായിരുന്നു സൗവിക് ഹൈദരബാദിലേക്ക് വന്നത്. മുമ്പ് ജംഷദ്പൂർ എഫ് സിക്കായും ഡെൽഹി ഡൈനാമോസിനായും താരം കളിച്ചിട്ടുണ്ട്. ഡിഫൻസിൽ എവിടെയും വിശ്വസിച്ച് കളിപ്പിക്കാൻ പറ്റിയ താരമാണ് സൗവിക്. ഡിഫൻസീവ് മിഡായും കളിക്കാറുണ്ട്. ബംഗാൾ സ്വദേശിയായ സൗവിക് മുമ്പ് മോഹൻ ബഗാൻ ഡിഫൻസിലും കളിച്ചിട്ടുണ്ട്.

Story Highlights: Souvik Chakraborty signed 3 year deal with East Bengal