ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏഷ്യ കപ്പ് ഗ്രൂപ്പ് എ മത്സരത്തിലെ മോശം ഓവര്‍ നിരക്ക് കാരണം ഇരു ടീമുകള്‍ക്കും പിഴ വിധിച്ചു. ഇരു രാജ്യങ്ങളെയും മാച്ച് ഫീസിന്റെ 40 ശതമാനം ആണ് പിഴയായി ചുമത്തിയിരിക്കുന്നത്.
ഓഗസ്റ്റ് 28ന് നടന്ന മത്സരത്തിൽ ഇരു ടീമുകള്‍ക്കും പുതിയ നിയമപ്രകാരം അവസാന മൂന്നോവറിൽ ഒരു ഫീൽഡറെ അധികം 30 യാര്‍ഡിൽ നിര്‍ത്തേണ്ടിയും വന്നിരുന്നു. ഇതിന് പുറമെ ഐസിസിയുടെ നിയമപ്രകാരം പിഴയും ചുമത്തേണ്ടതുണ്ടെന്നാണ് തീരുമാനം.
മത്സരത്തിൽ ഇന്ത്യ അഞ്ച് വിക്കറ്റ് വിജയം നേടുകയായിരുന്നു. ഇന്ത്യയ്ക്ക് 13.20 ലക്ഷം രൂപയും പാക്കിസ്ഥാന് 5.92 ലക്ഷം രൂപയുമാണ് പിഴയായി വിധിച്ചത്. നിശ്ചിത സമയത്ത് ഇരു രാജ്യങ്ങളും രണ്ടോവര്‍ കുറവാണ് എറിഞ്ഞത്.