സൂര്യകുമാറിന് മുന്നിൽ ബൗളിംഗ് മികവ് മറന്ന് ഹോങ്കോംഗ്, കോഹ്‍ലിയ്ക്ക് അര്‍ദ്ധ ശതകം

22 പന്തിൽ നിന്നാണ് സൂര്യകുമാര്‍ യാദവ് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

ഹോങ്കോംഗിനെതിരെ ഏഷ്യ കപ്പിൽ 192 റൺസ് നേടി ഇന്ത്യ. ടോസ് നേടിയ ഹോങ്കോംഗ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടുമെന്ന് ഏവരും കരുതിയെങ്കിലും സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമില്ലായിരുന്നുവെങ്കിൽ ഈ സ്കോര്‍ കൂടി ഇന്ത്യ നേടില്ലായിരുന്നു. രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.

13 പന്തിൽ 21 റൺസ് നേടിയ രോഹിത് ശര്‍മ്മയെ നഷ്ടമാകുമ്പോള്‍ 38 റൺസാണ് ഇന്ത്യ നേടിയത്. പിന്നീട് 56 റൺസ് കൂട്ടുകെട്ടുമായി രാഹുലും വിരാട് കോഹ്‍ലിയും ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും വേഗത്തിൽ സ്കോര്‍ ചെയ്യുവാന്‍ ഇരുവരും ബുദ്ധിമുട്ടി.

Hongkong

ഇന്ത്യയെ വരുതിയിൽ നിര്‍ത്തുവാന്‍ ഹോങ്കോംഗ് സ്പിന്നര്‍മാര്‍ക്ക് സാധിച്ചപ്പോള്‍ രാഹുല്‍ 39 പന്തിൽ 36 റൺസ് മാത്രം നേടിയാണ് പുറത്തായത്.

Suryakumaryadav

വിരാട് കോഹ്‍ലി തന്റെ അര്‍ദ്ധ ശതകം തികച്ചുവെങ്കിലും സൂര്യകുമാര്‍ യാദവ് അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനം ആണ് ഇന്ത്യയ്ക്ക് തുണയായി മാറിയത്. വിരാട് കോഹ്‍ലി 44 പന്തിൽ 59 റൺസ് നേടിയപ്പോള്‍ 6 സിക്സ് അടക്കം 26 പന്തിൽ 68 റൺസാണ് സൂര്യകുമാര്‍ യാദവ് നേടിയത്. 41 പന്തിൽ നിന്ന് 98 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.