സൗദി അറേബ്യയുടെ അർജന്റീന വധം, സംവിധാനം ഹെർവെ റെനാർഡ്!

Wasim Akram

Herverenard
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ലോക ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറിക്ക് ഇന്ന് ലോക ഖത്തറിൽ സാക്ഷ്യം വഹിക്കുമ്പോൾ അതിനു ഒന്നായി പൊരുതിയ സൗദി താരങ്ങൾക്ക് ഒപ്പം അവരുടെ പരിശീലകനും വലിയ കയ്യടി അർഹിക്കുന്നുണ്ട്. ഹെർവെ റെനാർഡ് എന്ന പരിശീലകൻ ഒരുക്കിയ മാസ്റ്റർ ക്ലാസ് തന്നെയായിരുന്നു ഈ വിജയം. തങ്ങൾക്ക് പരിചിതമായ സാഹചര്യങ്ങൾ മുതലെടുത്ത് അർജന്റീനയെ ഒട്ടും ഭയക്കാതെ ആദ്യം മുതൽ തന്നെ അവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സൗദി പ്രമുഖ താരങ്ങളുടെ അഭാവത്തിലും അർജന്റീനക്ക് മേൽ പലപ്പോഴും ആധിപത്യം സ്ഥാപിച്ചു. വേഗതയോടെയുള്ള കൗണ്ടർ അറ്റാക്കുകൾക്ക് ഒപ്പം ശാരീരികമായി അവർ നേടിയ ആധിപത്യവും പ്രതിരോധത്തിൽ പുലർത്തിയ കൃത്യതയും എടുത്ത് പറയേണ്ടത് ആണ്.

Picsart 22 11 22 19 20 19 503അർജന്റീനയെ പോലൊരു ടീമിന് എതിരെ ഹൈ ലൈൻ കളിച്ച സൗദിയുടെ ധൈര്യം എടുത്ത് പറയേണ്ടത് ആണ്. ആദ്യ പകുതിയിൽ 3 തവണ ഓഫ് സൈഡ് ഗോളുകൾ നേടിയ അർജന്റീന താരങ്ങൾ മത്സരത്തിൽ 10 തവണയാണ് ഓഫ് സൈഡ് ട്രാപ്പിൽ കുടുങ്ങിയത്. മികച്ച പകരക്കാരെ ഇറക്കി കളി തങ്ങൾക്ക് അനുകൂലമായി തിരിക്കാൻ പ്രമുഖതാരങ്ങളുടെ പരിക്കിന്‌ ഇടയിലും റെനാർഡിന് ആയിരുന്നു. തങ്ങളെ വിലകുറച്ച് കണ്ട അർജന്റീനയെ റെനാർഡിന്റെ സൗദി താരങ്ങൾ ശിക്ഷിക്കുക ആയിരുന്നു. അത്രയൊന്നും മികച്ച ഫുട്‌ബോൾ കരിയറിന് ശേഷം പരിശീലകൻ ആയി കരിയർ ആരംഭിച്ച ഹെർവെ റെനാർഡ് എന്ന ഫ്രഞ്ച് പരിശീലകൻ ദേശീയതലത്തിൽ ചെറിയ ടീമുകളെ വച്ചു അവിശ്വസനീയ റിസൽട്ടുകൾ ഉണ്ടാക്കാൻ പ്രത്യേക കഴിവ് ഉള്ള ആളാണ്. 2012 ൽ സാമ്പിയയെ തന്റെ രണ്ടാം വരവിൽ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് ജേതാവ് ആക്കുന്ന അദ്ദേഹം 2015 ൽ ഐവറി കോസ്റ്റിനെയും ആഫ്രിക്കൻ ജേതാക്കൾ ആക്കുന്നുണ്ട്.

Picsart 22 11 22 17 05 16 611ചരിത്രത്തിൽ രണ്ടു രാജ്യങ്ങൾക്ക് ഒപ്പം ആഫ്രിക്കൻ കപ്പ് ഓഫ്‌ നേഷൻസ് കിരീടം നേടിയ ഏക പരിശീലകനും റെനാർഡ് ആണ്. ഇടക്ക് ലില്ലെ അടക്കമുള്ള ലീഗ് വൺ ക്ലബുകളെ പരിശീലിപ്പിക്കാൻ അവസരം കിട്ടിയ റെനാർഡിനു പക്ഷെ ആ റോളിൽ തിളങ്ങാൻ ആയില്ല. തുടർന്ന് 2016 ൽ മൊറോക്കയുടെ പരിശീലകൻ ആയ റെനാർഡ് 20 വർഷങ്ങൾക്ക് ശേഷം 2018 ൽ മൊറോക്കക്ക് ലോകകപ്പ് യോഗ്യതയും നേടി നൽകി. മുമ്പ് സാമ്പിയയിൽ ആഫ്രിക്കൻ നേഷൻസ് ഓഫ് കപ്പിലെ പരാജയത്തിലെ ഉത്തരവാദിത്വം ഏറ്റെടുത്തു രാജി വച്ച സമാനമായി ആണ് മൊറോക്ക ദേശീയ ടീം ചുമതല ഒഴിയുന്നത്. 2019 ൽ സൗദി പരിശീലകൻ ആവുന്ന ആദ്യ ഫ്രഞ്ചുകാരൻ ആയ റെനാർഡ് അവർക്ക് ആയി ഏറ്റവും കൂടുതൽ ജയങ്ങൾ നേടുന്ന വിദേശ പരിശീലകനും ആയി മാറി. തുടർന്ന് ആണ് ലോകത്തെ ഞെട്ടിച്ച അർജന്റീനക്ക് എതിരായ സൗദി ജയം റെനാർഡ് ഒരുക്കി നൽകുന്നത്. അറബി അറിയാത്ത റെനാർഡ് ദ്വിഭാഷിയുടെ സഹായത്തോടെയാണ് സൗദിയെ പരിശീലിപ്പിക്കുന്നത്.