“ക്ലബ് വിടാൻ അനുവദിച്ചേ പറ്റൂ”.. അയാക്സിനെ രൂക്ഷമായി വിമർശിച്ച് ആന്റണി

20220827 020826

അയാക്സ് തന്നെ ക്ലബ് വിടാൻ അനുവദിക്കാത്തതിൽ രൂക്ഷമായ വിമർശനവുമായി ബ്രസീൽ താരം ആന്റണി രംഗത്ത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഞാൻ അയാക്സിനോട് ക്ലബ് വിടാൻ ആവശ്യപ്പെടുന്നുണ്ട്. എന്നെ വിൽക്കാൻ ആണ് ആവശ്യപ്പെട്ടത് വെറുതെ ക്ലബ് വിടാൻ അല്ല. ആന്റണി പറയുന്നു. ഇപ്പോൾ തനിക്കായി അയാക്സിന്റെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഓഫർ തന്നെ വന്നു. എന്നിട്ടും അവർ എന്നെ വിടുന്നില്ല. ആന്റണി സങ്കടം പങ്കുവെച്ചു.

ആന്റണി

ഇപ്പോൾ അയാക്സ് പറയുന്നത് എന്നെ വിറ്റാൽ പകരക്കാരെ കണ്ടെത്താൻ സമയം ഇല്ല എന്നാണ്. പക്ഷെ താൻ ഫെബ്രുവരി മുതൽ ഈ ആവശ്യ ഉന്നയിക്കുന്നുണ്ട് എന്നത് അവർ ഓർക്കുന്നില്ല. ബ്രസീൽ താരം പറഞ്ഞു‌. തനിക്ക് അയാക്സിൽ നല്ല സമയം ആയിരുന്നു. ഈ ക്ലബിനെ താൻ ഏറെ സ്നേഹിക്കുകയും ചെയ്യുന്നു. പക്ഷെ എന്റെ ഭാവി മെച്ചപ്പെടുത്തേണ്ടതുണ്ട്. അതിനായി ഈ നീക്കം എനിക്ക് ആവശ്യമാണ്. ക്ലബ് വിടുന്നത് അല്ലാതെ വേറെ ഉദ്ദേശം തനിക്ക് ഇല്ല എന്നും ആന്റണി പറഞ്ഞു.

ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് നൽകിയ 90 മില്യന്റെ ബിഡ് അയാക്സ് നിരസിച്ചിരുന്നു.