ഐപിഎലിൽ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്, പകരം ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്

ബയോ ബബിളിൽ കഴിയുന്നതിലെ ബുദ്ധിമുട്ട് അറിയിച്ച് ഐപിഎലില്‍ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്. പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയയുടെ ടി20 വിജയിച്ച നായകനായ ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ചു.

ഐപിഎൽ ലേലത്തിൽ ഫിഞ്ചിന് ആവശ്യക്കാരില്ലായിരുന്നു. അതേ സമയം അലക്സ് ഹെയിൽസിനെ അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് താരത്തെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. അതേ വിലയ്ക്കാണ് ഫിഞ്ചും എത്തുന്നത്.

മുമ്പ് ആര്‍സിബിയ്ക്ക് വേണ്ടിയാണ് ഫിഞ്ച് ഐപിഎൽ കളിച്ചിട്ടുള്ളത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിൽ നിന്ന് ജേസൺ റോയ് സമാനമായ കാരണങ്ങളാൽ പിന്മാറിയിരുന്നു.