“കേരളം ഇന്ന് ആഘോഷിച്ചോളു, രണ്ടാം പാദത്തിൽ മറുപടി നൽകും” – ഓവൻ കോയ്ല്

ഇന്ന് കേരള ബ്ലാസ്റ്റേഴ്സിനോട് ആദ്യ പാദ സെമി ഫൈനലിൽ പരാജയപ്പെട്ട ജംഷദ്പൂർ അടുത്ത മത്സരത്തിൽ തിരികെ വരും എന്ന് പരിശീലകൻ ഓവൻ കോയ്ല്. ഇന്ന് അവസരങ്ങൾ ഏറെ നഷ്ടപ്പെടുത്തിയതാണ് ജംഷദ്പൂരിന് വിനയായത് എന്ന് അദ്ദേഹം പറഞ്ഞു. തുടക്കത്തിൽ തന്നെ മൂന്ന് ഓപ്പൺ ചാൻസ് ആണ് നഷ്ടപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ഡാനിക്ക് തന്നെ രണ്ട് നല്ല അവസരങ്ങൾ ലഭിച്ചിരുന്നു, മുബഷിറിനും നല്ല ഒരു അവസരം ലഭിച്ചിരുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ഇന്ന് കേരളം ആഘോഷിക്കട്ടെ. അവർക്ക് ഇത് നല്ല രാത്രിയാണ്. എന്നാൽ ഇനിയും ഒരു മത്സരം കൂടെ ബാക്കിയുണ്ട് എന്ന് ഒവൻ കോയ്ല് പറഞ്ഞു. ജംഷദ്പൂർ ഈ സീസണിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബായിരുന്നു. ചാമ്പ്യന്മാരാണ്. അടുത്ത മത്സരത്തിൽ തിരികെ വരും എന്ന് ആത്മവിശ്വാസം ഉണ്ട്. അദ്ദേഹം പറഞ്ഞു.