തലേ ദിവസത്തെ സ്കോറിനോട് വിന്‍ഡീസിന് ചേർക്കാനായത് 2 റൺസ് മാത്രം, രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് മികച്ച തുടക്കം

Sports Correspondent

ആന്റിഗ്വയിൽ നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഇംഗ്ലണ്ടിന് 8 റൺസ് ലീഡ്. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 72/1 എന്ന നിലയിലാണ്. 45 റൺസുമായി സാക്ക് ക്രോളിയും 20 റൺസ് നേടി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.

അതേ സമയം 373/9 എന്ന നിലയിൽ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച വെസ്റ്റിന്‍ഡീസ് 2 റൺസ് കൂട്ടിചേര്‍ത്ത ശേഷം ഓള്‍ഔട്ട് ആകുകായിരുന്നു. വീരസാമി പെരുമാള്‍ 26 റൺസുമായി പുറത്താകാതെ നിന്നു.