റയൽ മാഡ്രിഡിന്റെ ഇതിഹാസ താരമായി മാറിയ മാർസെലോ നാളെയോടെ ക്ലബ് വിടുകയാണ്. അവസാന 15 വർഷമായി ക്ലബിനൊപ്പം ഉള്ള മാർസെലോ നാളെയോടെ ക്ലബ് വിടും എന്ന് റയൽ മാഡ്രിഡ് ഔദ്യോഗികമായി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. നാളെ മാഡ്രിഡിൽ ഇതിനായി പ്രത്യേക പരുപാടി ക്ലബ് നടത്തും. അവസാന കുറച്ച് സീസണുകളായി മാർസെലോ ടീമിൽ ആദ്യ ഇലവനിൽ ഉണ്ടാകുന്നത് കുറവായിരുന്നു. അതുകൊണ്ട് താരത്തിന്റെ കരാർ പുതുക്കേണ്ടതില്ല എന്ന് റയൽ തീരുമാനിക്കുക ആയിരുന്നു.
ലെഫ്റ്റ് ബാക്കായ മാഴ്സലോയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള കൂട്ടുകെട്ട് ഒരു കാലത്ത് റയൽ മാഡ്രിഡ് ആരാധകർ ഏറെ ആഘോഷിച്ചിരുന്ന കൂട്ടുകെട്ട് ആയിരുന്നു. റയലിനായി 545 മത്സരങ്ങൾ മാർസെലോ കളിച്ചിട്ടുണ്ട്. 38 ഗോളും 103 അസിസ്റ്റും അദ്ദേഹം സംഭവാന ചെയ്തു. 25 കിരീടങ്ങൾ റയലിനൊപ്പം നേറിയ മാർസെലോ ആണ് റയൽ മാഡ്രിഡിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ താരം.