ദിനേഷ് കാർത്തികിന്റെ മികവിൽ ഇന്ത്യക്ക് പൊരുതാവുന്ന സ്കോർ

20220612 204102

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 149 റൺസ് വിജയ ലക്ഷ്യം ഉയർത്തി ഇന്ത്യ. ബാറ്റ്സ്മാന്മാർ താളം കണ്ടെത്താൻ പ്രയാസപ്പെട്ടത് കൊണ്ടു തന്നെ 148/6 എടുക്കാനെ ഇന്ത്യക്ക് ആയുള്ളൂ.

ഇന്ന് കട്ടക്കിൽ തുടക്കം മുതൽ തന്നെ ഇന്ത്യൻ ബാറ്റിങ് പതറി. ഒരു റൺസ് എടുത്ത് നിൽക്കെ റിതുരാജിനെ ആദ്യ ഇന്ത്യക്ക് നഷ്ടമായി. റബാഡ ആയിരുന്നു റിതുരാജിനെ പുറത്താക്കിയത്. ഇഷൻ കിഷൻ മികച്ച സ്ട്രൈക്കുമായി മുന്നേറിയപ്പോൾ ഇന്ത്യ ഇന്നും നല്ല സ്കോറിലേക്ക് പോകും എന്നൊരു പ്രതീക്ഷ വന്നു. പക്ഷെ 21 പന്തിൽ 34 റൺസ് എടുത്ത് ഇഷൻ പുറത്തായതോടെ ഇന്ത്യയുടെ തകർച്ചയുടെ തുടക്കമായി.
20220612 203845
5 റൺസ് എടുത്ത് ക്യാപ്റ്റൻ റിഷഭ് പന്ത്, 9 റൺസ് മാത്രം എടുത്ത് ഹാർദിക് പാണ്ട്യ, 10 റൺസിൽ അക്സർ പട്ടേൽ എന്നിവർ കൂടാരം കയറി. ശ്രേയസ് 40 റൺസ് എടുത്തു എങ്കിലും 35 പന്ത് വേണ്ടി വന്നു എന്നതും ഇന്ത്യക്ക് സഹായകമായില്ല.

കാർത്തികും ഹർഷൽ പട്ടേലും കൂടിയാണ് പൊരുതാവുന്ന സ്കോറിൽ ഇന്ത്യയെ എത്തിച്ചത്. കാർത്തിക് 30 റൺസും ഹർഷൽ പട്ടേൽ 12 റൺസും എടുത്തു. കാർത്തിക് 21 പന്തിൽ നിന്നായിരുന്നു 30 റൺസ് എടുത്തത്.

ദക്ഷിണാഫ്രിക്കക്ക് വേണ്ടു ബൗളർമാർ ഒക്കെ നല്ല പ്രകടനം നടത്തി. നോർടിയ 2 വിക്കറ്റ് എടുത്തപ്പോൾ റബാഡ, പാർനൽ, പ്രിടോറിയസ്, മഹാരാജ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി.