പിർലോ തുർക്കിയിൽ, പരിശീലകനെന്ന നിലയിലെ രണ്ടാം ദൗത്യം ഏറ്റെടുത്തു

ഇറ്റാലിയം ഇതിഹാസം പിർലോ തന്റെ പുതിയ പരിശീലക ചുമതല ഏറ്റെടുത്തു. തുർക്കി ക്ലബായ കരഗുമ്രുകിൽ ആണ് ഇന്ന് പിർലോ പരിശീലക സ്ഥാനം ഏറ്റെടുത്തത്. യുവന്റസ് മുൻ പരിശീലകൻ ആയ ആന്ദ്രേ പിർലോയുടെ രണ്ടാം പരിശീലക ജോലി മാത്രമാണിത്. യുവന്റസിനൊപ്പം കോപ ഇറ്റാലിയ കിരീടം നേടിയിരുന്നു എങ്കിലും ഒറ്റ സീസൺ കൊണ്ട് പിർലോ ടീമിൽ നിന്ന് പുറത്തായിരുന്നു. ലീഗിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നത് ആയിരുന്നു അന്ന് പിർലോക്ക് തിരിച്ചടി ആയത്.
20220612 195737
അതിനു ശേഷം അദ്ദേഹം ഒരു വർഷമായി മറ്റൊരു ടീമിനെയും പരിശീലിപ്പിച്ചിരുന്നില്ല. തുർക്കിയിൽ വിജയം കൊയ്ത് നല്ല പരിശീലകനാണെന്ന് തെളിയിക്കുക ആകും പിർലോയുടെ ലക്ഷ്യം. തുർക്കിയിൽ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുക ലീഗാണ് കരഗുമ്രുക്. രണ്ട് വർഷം മുമ്പ് ആണ് അവർ തുടർച്ചയായ പ്രൊമോഷനോടെ ഒന്നാം ഡിവിഷനിലേക്ക് എത്തിയത്.