സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു

- Advertisement -

കൃത്യ സമയത്ത് ബംഗ്ലാദേശില്‍ എത്താത്തിനാല്‍ ത്രിരാഷ്ട്ര പരമ്പരയ്ക്ക് മുന്നോടിയായുള്ള സിംബാബ്‍വേയുടെ സന്നാഹ മത്സരം ഉപേക്ഷിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇലവന്‍ ടീമുമായി ജനുവരി 13നു നടക്കാനിരുന്ന മത്സരമാണ് ഉപേക്ഷിച്ചത്. ജനുവരി 10നു ധാക്കയില്‍ സിംബാബ്‍വേ എത്തിചേരുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിനു ടീമിനു സാധിക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

ടിക്കറ്റുകളുടെ ബുക്കിംഗില്‍ വന്ന പിഴവാണ് സിംബാബ‍‍്‍വേയുടെ യാത്രയെ ബുദ്ധിമുട്ടിലാക്കിയതെന്നാണ് അറിയുവാന്‍ കഴിയുന്നത്. ധാക്കയില്‍ ജനുവരി 12നു മാത്രമേ സിംബാബ്‍വേ എത്തിചേരുകയുള്ളു. പിറ്റേ ദിവസം തന്നെ സന്നാഹ മത്സരം കളിക്കേണ്ടതില്ലെന്ന് ടീം തീരുമാനിക്കുകയായിരുന്നു. ശ്രീലങ്കയും ബംഗ്ലാദേശും സിംബാബ്‍വേയും ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പര ജനുവരി 15നു ആരംഭിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement