ബഗാൻ പുറത്താക്കിയ കോച്ചിനെ സ്വന്തമാക്കി എടികെ കൊൽക്കത്ത

- Advertisement -

മോഹൻ ബഗാൻ പുറത്താക്കിയിട്ട് ഒരാഴ്ച പൂർത്തിയാകും മുമ്പ് തന്നെ സഞ്ജോയ് സെന്നിനെ എടികെ കൊൽക്കത്ത സ്വന്തമാക്കി. എടികെ കൊൽക്കത്തയുടെ ജൂനിയർ ടീമുകളുടെ ചുമതല ഏറ്റെടുക്കാനാണ് സഞ്ജോയ് സെന്നിനെ പുതുതായി നിയമിച്ചിരിക്കുന്നത്.

കഴിഞ്ഞ ആഴ്ച വരെ മോഹൻ ബഗാന്റെ പരിശീലകനായിരുന്നു സഞ്ജോയ് സെൻ. ലീഗിലെ മോശം പ്രകടനം കാരണം മോഹൻ ബഗാൻ സഞ്ജോയ് സെന്നിനെ പുറത്താക്കുക ആയിരുന്നു. എടികെയ്ക്ക് സഞ്ജോയ് സെന്നിന്റെ വരവ് വലിയ നേട്ടമാകും. കൊൽക്കത്ത ഫുട്ബോളിനെ കുറിച്ച് നന്നായി അറിയുന്ന സെൻ ഒപ്പം ഉണ്ടാകുന്നത് മികച്ച ലോക്കൽ ടാലന്റുകളെ കണ്ടെത്താൻ എടികെയെ സഹായിക്കുകയും ചെയ്യും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement