മലയാളി യുവതാരം അജിൻ ടോം ചെന്നൈയിൻ എഫ് സിയിൽ

- Advertisement -

മലയാളി യുവ ഡിഫൻഡർ അജിൻ ടോമിനെ ചെന്നൈയിൻ എഫ് സി സ്വന്തമാക്കി. ചെന്നൈയിൻ എഫ് സി ബി ടീമിലേക്കാണ് അജിൻ ടോം എത്തുന്നത്. അജിൻ അടക്കം ഏഴു എ ഐ എഫ് എഫ് അക്കാദമി താരങ്ങളെ ചെന്നൈയിൻ എഫ് സി ഇന്ന് സൈൻ ചെയ്തു.

ഡിഫൻഡർമാരായ മുഹമ്മദ് ശരീഫ്, ഐമോൾ, ഹെൻ‌റി ആന്റണി, മധ്യനിരയിൽ കളിക്കുന്ന സൗരബ്, വിങ്ങറായ ജൊയ്സാന സിംഗ്, ഫോർവേഡ് അമൻ ഛേത്രി എന്നിവരാണ് അജിനെ കൂടാതെ ചെന്നൈയിൽ എത്തിയിരിക്കുന്നത്. ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ അടക്കം ഈ ചെന്നൈയിൻ ബി ടീം മത്സരിക്കും.

ചെന്നൈയിൻ ബി ടീമിന്റെ ആദ്യ ടൂർണമെന്റ് ജനുവരി 13ന് ഡോൺ ബോസ്കോയിൽ നടക്കുന്ന ഫാദർ മക്ഫെരാൻ ട്രോഫിയാകും. ചെന്നൈയിന്റെ അസിസ്റ്റന്റ് കോച്ചായ സബിർ പാശയാണ് ബി ടീമിനെ പരിശീലിപ്പിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement