സ്കോട്ലാൻഡിനെതിരെ 8 വിക്കറ്റ് ജയവുമായി സിംബാബ്‌വെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടർ 19 ലോകകപ്പിൽ 8 വിക്കറ്റ് ജയവുമായി സിംബാബ്‌വെ. സ്കോട്ലാൻഡിനെയാണ് സിംബാബ്‌വെ അനായാസം തോൽപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 37.2 ഓവറിൽ 140 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. സ്കോട്ലാൻഡിനു വേണ്ടി 68 റൺസുമായി കെസ്സ് സജ്ജാദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് സ്കോട്ലാൻഡ് സ്കോറിന് മാന്യത കൊണ്ടുവന്നത്. 28 റൺസുമായി കെയിൻസ് മികച്ച പിന്തുണ നൽകി. സിംബാബ്‌വെക്ക് വേണ്ടി സകുമുഴി എൻഡിലേല നാല് വിക്കറ്റ് വീഴ്ത്തി.

തുടർന്ന് 141 റൺസ് ലക്‌ഷ്യം വെച്ച് ബാറ്റിങ്ങിന് ഇറങ്ങിയ സിംബാബ്‌വെ അവസാന പന്തിൽ സിക്സറിച്ച് ജയം ഉറപ്പിക്കുകയായിരുന്നു. സിംബാബ്‌വെക്ക് വേണ്ടി 55  പന്തിൽ 85 റൺസ് എടുത്ത മറുമണിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 37 റൺസുമായി ശുംഭ പുറത്താവാതെ നിന്നു.