ഫോളോ ഓണ്‍ ചെയ്യുന്ന സിംബാബ്‍വേ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസത്തെ ബാറ്റിംഗ് അവസാനിപ്പിച്ചു

Zimbabwe

അഫ്ഗാനിസ്ഥാനെതിരെ ഒന്നാം ഇന്നിംഗ്സില്‍ 287 റണ്‍സിന് ഓള്‍ഔട്ട് ആയി ഫോളോ ഓണിന് വിധേയരായ സിംബാബ്‍വേ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സ് നേടി. അഫ്ഗാനിസ്ഥാനെ വീണ്ടും ബാറ്റ് ചെയ്യിക്കുവാന്‍ സിംബാബ്‍വേ 234 റണ്‍സ് കൂടി നേടേണം.

20 റണ്‍സുമായി കെവിന്‍ കസുസയും 3 റണ്‍സുമായി പ്രിന്‍സുമാണ് ക്രീസിലുള്ളത്. നേരത്തെ റഷീദ് ഖാന്‍ നാല് വിക്കറ്റ് നേടിയാണ് സിംബാബ്‍‍വേയുടെ ഒന്നാം ഇന്നിംഗ്സ് 287 റണ്‍സില്‍ അവസാനിപ്പിച്ചത്. സിക്കന്ദര്‍ റാസ 80 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി.

Previous articleവാക്ക് പാലിച്ച് റിഷഭ് പന്ത്, ഒരിക്കൽ കൂടെ ഫാസ്റ്റ് ബൗളറെ റിവേഴ്സ് ഫ്ലിക്കിലൂടെ പറത്തി
Next articleഡി ഹിയ തിരികെയെത്തി