വാക്ക് പാലിച്ച് റിഷഭ് പന്ത്, ഒരിക്കൽ കൂടെ ഫാസ്റ്റ് ബൗളറെ റിവേഴ്സ് ഫ്ലിക്കിലൂടെ പറത്തി

20210312 193249

കഴിഞ്ഞ ടെസ്റ്റ് മത്സരത്തിൽ ആൻഡേഴ്സണെ റിവേഴ്സ് ഫ്ലിക്കിലൂടെ റിഷഭ് പന്ത് ബൗണ്ടറി കടത്തിയത് ഏവരെയും ഞെട്ടിച്ചിരുന്നു. അവസരം കിട്ടിയാൽ താൻ ഇനിയും പേസർമാരെ റിവേഴ്സ് ഫ്ലിക്ക് കളിക്കും എന്ന് റിഷഭ് പന്ത് പറഞ്ഞിരുന്നു. ഇന്ന് പന്ത് ആ വാക്ക് പാലിച്ചു. ഇന്ന് ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യിൽ ആർച്ചറെയാണ് പന്ത് റിവേഴ്സ് ഫ്ലിക്ക് ചെയ്തത്.

ആർച്ചറിന്റെ 141kmph സ്പീഡിൽ വന്ന പന്താണ് ഒരു ഭയവും ഇല്ലാതെ പന്ത് കളിച്ചത്. പന്തിന്റെ റിവേഴ്സ് ഫ്ലിക്ക് സിക്സ് ആവുകയും ചെയ്തു. ഇന്ത്യൻ 2 വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന രീതിയിൽ പതറുമ്പോൾ ആയിരുന്നു ഒരു സമ്മർദ്ദവും ഇല്ലാത്ത പന്തിന്റെ ഷോട്ട്.

Previous articleപ്രീമിയർ ലീഗ് അവാർഡുകൾ സ്വന്തമാക്കി ഗുണ്ടോഗനും ഗ്വാർഡിയോളയും
Next articleഫോളോ ഓണ്‍ ചെയ്യുന്ന സിംബാബ്‍വേ വിക്കറ്റ് നഷ്ടമില്ലാതെ മൂന്നാം ദിവസത്തെ ബാറ്റിംഗ് അവസാനിപ്പിച്ചു