പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്ക് 50 ലക്ഷം സംഭാവന ചെയ്ത് യുവരാജ്

- Advertisement -

കൊറോണ ഭീതിയിൽ രാജ്യം നിൽക്കുന്ന അവസ്ഥയിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി എം കെയറിലേക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് വലിയ തുക തന്നെ സംഭാവന ചെയ്തു. 50 ലക്ഷമാണ് യുവറ്റാൻ സംഭാവന ചെയ്തത്. ഗവണ്മെന്റിനെ സഹായിക്കേണ്ട സമയമാണ് ഇപ്പോൾ എന്ന് സംഭാവന പ്രഖ്യാപിച്ച ശേഷം യുവരാജ് പറഞ്ഞു.

നേരത്തെ തന്നെ മുൻ ഇന്ത്യൻ താരങ്ങളായ ഗംഭീർ, സേവാംഗ്, ഗാംഗുലി, ഹർഭജൻ എന്നിവർ ഒക്കെ കൊറോണ കാലത്ത് സഹായവുമായി എത്തിയിരുന്നു. ഹർഭജൻ സിംഗ് തന്റെ നാട്ടിലെ 5000 കുടുംബങ്ങൾക്ക് ഭക്ഷണം നൽകാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

Advertisement