കൊറോണ ചതിച്ചു, മക്കാർത്തിയുടെ ജോലി യൂറോ കപ്പിന് മുമ്പ് തന്നെ പോയി

- Advertisement -

അയർലണ്ട് പരിശീലകനായിരുന്ന മിക് മകാർത്തിയുടെ ജോലി കൊറോണ കാരണം പോയിരിക്കുകയാണ്.ഈ ജൂണിൽ നടക്കേണ്ടിയിരുന്ന യൂറോ കപ്പ് കഴിയുന്നത് വരെ ആയിരുന്നു മക്കാർത്തിയുടെ അയർലണ്ടുമായുള്ള കരാർ. എന്നാൽ കൊറോണ കാരണം യൂറോ കപ്പ് നീണ്ടതോടെ മക്കാർതിയുടെ ജോലി തെറിച്ചു. ജൂലൈ വരെ മാത്രം കരാർ ഉണ്ടായിരുന്ന മൽകാർത്തിയെ മാറ്റുന്നതായി അയർലണ്ട് അറിയിച്ചു.

പകരം സ്റ്റീഫൻ കെന്നിയാകും ഇനി അയർലണ്ടിന്റെ പരിശീലകൻ. അദ്ദേഹം ആകും അയർലണ്ടിന്റെ ബാക്കിയുള്ള യൂറോ പ്ലേ ഓഫ് മത്സരത്തിലും ടീമിനെ നയിക്കുക. സ്ലൊവാക്യക്ക് എതിരെയാണ് അയർലണ്ട് പ്ലേ ഓഫ് കളിക്കേണ്ടത്. മക്കാർത്തിയെ ഇപ്പോഴെ പുറത്താക്കിയത് പ്ലേ ഓഫിനു വേണ്ടി ഒരുങ്ങാൻ സ്റ്റീഫൻ കെന്നിക്ക് സമയം നൽകാൻ ആണെന്ന് അയർലണ്ട് അറിയിച്ചു.

Advertisement